Google
 

miércoles, abril 04, 2007

HOMENAJE A LOS BLOG ASIÁTICOS

03/04/2007 കൈയ്യെഴുത്ത്‌ മാസികയ്ക്കു വേണ്ടി എന്തെങ്കിലും എഴുതിക്കൊടുക്കണമെന്ന് ഇന്നു സിസ്റ്റര്‍ പറഞ്ഞു.പേപ്പറും പേനയുമായി ഒരു മണിക്കൂറോളം ഇരുന്നു.മനസ്സ്‌ ശൂന്യം.ഒന്നും എഴുതാന്‍ കിട്ടുന്നില്ല.ഞാനുറങ്ങാന്‍ പോകുന്നു.ബാക്കി നാളെ എഴുതാം.
----------------------------

ഡയറിയുടെ താളില്‍ ഇത്രയും എഴുതി,ഡയറി മടക്കി മേശപ്പുറത്തു വച്ചു.എപ്പോഴാണു ഉറങ്ങിയതെന്നറിയില്ല.ഉറക്കമെഴുന്നേറ്റതു വലിയ ആരവം കേട്ടാണു.കണ്ണു തുറന്നപ്പോള്‍ ഞാന്‍ കണ്ടതു,എന്റെ മുറിയല്ല;എതോ പഴയ കൊട്ടാരത്തിലെ ശയന മുറിയിലാണു ഞാന്‍.വലിയ ചെങ്കല്‍ ഭിത്തികളും കരിങ്കല്‍ കെട്ടുകളുമുള്ള എതോ പുരാതന കൊട്ടാരം.എന്താണൂ സംഭവിച്ചതു എന്നു മനസ്സിലാകുന്നതിനു മുന്‍പ്‌ ഒരാള്‍ മുറിയിലേക്ക്‌ കയറി വന്നു.ബൈബിള്‍ നാടകങ്ങളില്‍ കണ്ടിട്ടുള്ള റോമന്‍ പടയാളികളുടെ വേഷം.

"പന്തിയോസ്‌ പീലാത്തോസിന്റെ കൊട്ടാരത്തിലേയ്ക്കു സ്വാഗതം,ഉറക്കമൊക്കെ നന്നായിരുന്നു എന്നു പ്രതീക്ഷിക്കുന്നു."

ആ പടയാളിയുടെ വാക്കുകള്‍ കേട്ടു ഞാന്‍ ഞെട്ടി.പന്തിയോസ്‌ പീലാത്തോസ്‌...യേശുവിന്റെ രക്തത്തില്‍ പങ്കില്ല എന്നു പറഞ്ഞു കൈ കഴുകിയ ആ പഴയ റോമന്‍ ഗവര്‍ണര്‍.എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ്‌ പടയാളി തുടര്‍ന്നു.

"വേഗം കുളിച്ചൊരുങ്ങി വന്നാലും.പീലാത്തോസ്‌ പ്രാതലിനായി കാത്തിരിക്കുന്നു ." ഇത്രയും പറഞ്ഞു അയാള്‍ മറഞ്ഞു.

എന്താണു സംഭവിക്കുന്നതു എന്നു മനസ്സിലായിലെങ്കില്ലും ഞാന്‍ വേഗം കുളിച്ചൊരുങ്ങി പ്രാതലിനായി ചെന്നു.അവിടെ ഞാന്‍ കണ്ടു , കറ പുരളാത്ത കുഞ്ഞാടിനെ ചെന്നായക്കൂട്ടത്തിനെറിഞ്ഞു കൊടുത്ത പന്തിയോസ്‌ പീലാത്തോസിനെ.

"സ്വാഗതം സുഹൃത്തേ,വന്നു പ്രാതല്‍ ഭക്ഷിച്ചാലും." പീലാത്തോസ്‌ പറഞ്ഞു.

ഞാന്‍ അവിടെ ചെന്നിരുന്നു.പീലാത്തോസിന്റെ പത്നിയുടെ മുഖത്തു വല്ലാത്ത ഒരു പരിഭ്രമം.എന്തോ കണ്ടു പേടിച്ചതു പോലെ.

"എന്താ മുഖത്തൊരു വല്ലായ്ക?" ഞാന്‍ ചോദിച്ചു.
ഉത്തരം നല്‍കിയതു പീലാത്തോസാണു.

"അവളിന്നലെ ആ നസ്രായനായ യേശുവിനെ സ്വപ്നം കണ്ടെന്ന്.അയാളെ ഇന്നലെ ഇവിടെ കൊണ്ടു വന്നപ്പോള്‍ മുതല്‍ തുടങ്ങിയതാ ഇവള്‍ക്കു.എനിക്കറിയാം അയാള്‍ നീതിമാനണെന്നു.പക്ഷേ,ജനങ്ങള്‍...,എന്റെ അധികാരം...ഇന്നു കൊണ്ടു വരുമ്പോള്‍ നോക്കട്ടെ രക്ഷിക്കാന്‍ പറ്റുമോയെന്ന്."

യേശുവിനെ ഇന്നു ഇവിടെ കൊണ്ടു വരുമെന്നോ.എനിക്കെന്റെ കാതുകളെ വിശ്വസിക്കാനായില്ല.അപ്പോള്‍,ഞാന്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള ജറുസലെമിലാണിപ്പോള്‍.ആ കറുത്ത വെള്ളിയാഴ്ച്ച.ഇന്നാണോ അതു.ഇന്നു ഞാന്‍ യേശുവിനെ രക്ഷിക്കും.ഈ കുറുക്കനെ കൈ കഴുകാന്‍ ഇന്നു ഞാന്‍ സമ്മതിക്കില്ല.ഞാന്‍ മനസ്സിലുറപ്പിച്ചു.


Que haríamos sin ellos !!